കിളിമാനൂർ: നാലുദിവസം മുമ്പുണ്ടായ ശക്തമായ മഴയിലും കാറ്റിലും പിഴുതുവീണ വൈദ്യുതി പോസ്റ്റ് ഇനിയും പുനഃസ്ഥാപിച്ചില്ല. നഗരൂർ പഞ്ചായത്തിലെ ഊന്നൻകല്ല്, മാടപ്പാട് പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. നഗരൂർ ഇലക്ട്രിസിറ്റി ബോർഡ് സെക്ഷന് കീഴിലാണ് ഊന്നൻകല്ല്, മാടപ്പാട് മേഖല. ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം കാറ്റിൽ പിഴുതുവീണ 110 കെ.വി ലൈൻ പോസ്റ്റ് ഇപ്പോഴും വയലിൽ കിടക്കുകയാണ്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ രാവും പകലും ബുദ്ധിമുട്ടിലാണ്. അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാക്കി വൈദ്യുതി ലഭ്യമാക്കണമെന്ന് നാട്ടുകാരും ഊന്നൻകല്ല് റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടു. അർബുദരോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു പള്ളിക്കൽ: ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ അർബുദരോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം അടൂർപ്രകാശ് എം.പി നിർവഹിച്ചു. അനിൽകുമാർ, രവീന്ദ്രൻ ഉണ്ണിത്താൻ, അബ്ദുൽ ബാരി, സമിതി അംഗങ്ങളായ കെ. മോഹനൻ, സഫീർ, അനിൽ, രാജു, രാമചന്ദ്രൻ, നവാസ് തുടങ്ങിയവർ സംബന്ധിച്ചു. ചിത്രവിവരണം:kmr pho-8-1 a പള്ളിക്കലിൽ ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ അർബുദ രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.