ഇമ്യൂൺ ബൂസ്റ്റർ ഹോമിയോ മരുന്ന് വിതരണം : കോവിഡ് -19 ൻെറ ഭാഗമായി പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ചെമ്മരുതിയിൽ തുടങ്ങി. മരുന്ന് വിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുപിൻ, അസി. സെക്രട്ടറി കിരൺ ചന്ദ് എന്നിവർ പങ്കെടുത്തു. ഡോ. മുരളി കൃഷ്ണൻ, കോവിഡ് ഡെസ്ക് പ്രതിനിധി ഡോ. രവികുമാർ, ഡോ. ഹരികൃഷ്ണൻ, ഐശ്വര്യ ആർ.സി നായർ, ധന്യ എന്നിവർ നേതൃത്വം നൽകി. ● കോൺഗ്രസ് മെഴുകുതിരി തെളിച്ചു : കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടശ്ശേരിക്കോണത്ത് മെഴുകുതിരികൾ തെളിച്ചു. കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം പേർ മെഴുകുതിരി തെളിച്ചു. മുൻ പഞ്ചായത്ത് മെംബറും മാധ്യമപ്രവർത്തകനുമായ എം. ജഹാംഗീർ ഉദ്ഘാടനം ചെയ്തു. എ. ഷാജഹാൻ, എൻ. സർവജ്ഞൻ, വി. സുദേവൻ നായർ, വി. മണിരാജൻ ചെട്ടിയാർ എന്നിവർ മെഴുകുതിരി തെളിക്കലിന് നേതൃത്വം നൽകി. File name 7 VKL 1 candle firing Cong.@varkala ഫോടൂടോകാപ്ഷൻ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടശ്ശേരിക്കോണത്ത് മെഴുകുതിരി തെളിക്കൽ പരിപാടി മുതിർന്ന മാധ്യമപ്രവർത്തകൻ എം. ജഹാംഗീർ ഉദ്ഘാടനം ചെയ്യുന്നു ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.