ഹോട്സ്പോട്ട് മാറിയിട്ടും കടകൾ തുറക്കുന്ന സമയത്തിന് വ്യക്തതയില്ല ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് പ്രദേശം ഹോട്സ്പോട്ട് പരിധിയിൽനിന്ന് നീക്കം ചെയ്തിട്ടും പൊലീസിൻെറ കർശന നിയന്ത്രണം തുടരുന്നു. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച നെയ്യാറ്റിൻകരയിൽ ഏഴ് മണിവരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളപ്പോഴും ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച്മണിവരെ മാത്രമാണ് കടകൾ തുറന്ന് പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകിയിട്ടുള്ളത്. ബാലരാമപുരത്തെ ഒരുവിഭാഗം വ്യാപാരികളിലും പൊലീസിൻെറ സമയനിഷ്ഠ പാലിക്കാതെയുള്ള നിയന്ത്രണങ്ങളിൽ പ്രതിഷേധമുയരുന്നുണ്ട്. തിരുവനന്തപുരം റൂറൽ എസ്.പി പോലും രാവിലെ മുതൽ രാത്രി ഏഴ്മണിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമ്പോഴും ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ച്മണിക്ക് ശേഷം കടകൾ തുറക്കാൻ പാടില്ലെന്ന നിയന്ത്രണമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.