കുണ്ടമൺകടവിലെ കൈയേറ്റങ്ങളും മാലിന്യങ്ങളും നീക്കി

നേമം: കുണ്ടമൺകടവ് പാലത്തിനു സമീപത്തെ കൈയേറ്റങ്ങളും കുന്നുകൂടിക്കിടന്ന മാലിന്യങ്ങളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. വഴിയോര കച്ചവടക്കാർ ഉപേക്ഷിക്കുന്നതും വാഹനങ്ങളിൽ കൊണ്ടുവന്ന് വലിച്ചെറിയുന്നതുമായ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നൽകിയ പരാതിയിലാണ് നടപടി. റോഡിൻെറ ഇരുവശവും കൈയേറിയുള്ള കച്ചവടവും വാഹന പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. മാലിന്യം കൂടിക്കിടക്കുന്നത് മഴക്കാലമാകുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പിൻെറ മുന്നറിയിപ്പും ഉണ്ടായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജുദാസ്, സെക്രട്ടറി വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് ശുചീകരണം നടത്തിയത്. കുണ്ടമൺകടവ് പാലത്തിനു സമീപം യാതൊരുവിധ വഴിയോര കച്ചവടവും ഇനിമുതൽ അനുവദിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. IMG-20200507-WA0074.jpg ചിത്രവിവരണം: കുണ്ടമൺകടവ് പാലത്തിനരികിലെ മാലിന്യം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്ന് നീക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.