എട്ട് പഞ്ചായത്തുകളെ ഹോട്​സ്​പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ജില്ലയിലെ . അമ്പൂരി, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, കുളത്തൂർ, കാരോട്, അതിയന്നൂർ, ബാലരാമപുരം എന്നീ പഞ്ചായത്തുകളെയാണ് ഹോട്സ്പോട്ട് പട്ടികയിൽനിന്ന് നീക്കം ചെയ്തത്. എന്നാൽ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആറാലുംമൂട്, പുത്തനമ്പലം, മൂന്നുകല്ലിൻമൂട്, കൂട്ടപ്പന, പള്ളിവിളാകം, നിലമേൽ, ആലുംമൂട്, ടൗൺ ,ബ്രഹ്മംകോട്, അതിയന്നൂർ, വഴിമുക്ക് എന്നീ വാർഡുകളും വർക്കല മുനിസിപ്പാലിറ്റിയിലെ 16, 17 വാർഡുകളും ഹോട്സ്പോട്ടുകളായി തുടരുമെന്നും കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇന്നലെ പുതുതായി 503 പേര്‍ രോഗനിരീക്ഷണത്തിലായി. ഇതോടെ ജില്ലയിലെ രോഗനിരീക്ഷണത്തിലായവരുടെ എണ്ണം 3166 ആയി. 2941 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. 242 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ നിന്നായി 12 പേരെ ഡിസ്ചാര്‍ജ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 18 പേരും ജനറല്‍ ആശുപത്രിയില്‍ എട്ടുപേരും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാളും എസ്.എ.ടി ആശുപത്രിയില്‍ ഏഴുപേരും വിവിധ സ്വകാര്യ ആശുപത്രികളില്‍ 14 പേരും ഉള്‍പ്പെടെ 48 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പരിശോധനക്ക് അയച്ച 101 പരിശോധനാഫലങ്ങളും നെഗറ്റിവാണ്. ഇന്നലെ 89 സാമ്പിളുകൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.