തിരുവനന്തപുരം: കോവിഡ് ഭീതിയെതുടർന്ന് നഗരസഭ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ പാർപ്പിച്ചിട്ടുള്ള യാചകർ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽനിന്ന് ലഭിച്ചത് നൂറുമേനി. വിളവെടുപ്പ് മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മുൻ മേയർ വി. ശിവൻകുട്ടി എന്നിവർ ചേർന്ന് നിർവഹിച്ചു. ക്യാമ്പിലുള്ളവർക്ക് സ്ഥിരം വരുമാനവും തൊഴിലും ഉറപ്പാക്കുന്നതിനായി ഇവരെ മാത്രമായി തെരഞ്ഞെടുത്ത് നഗരസഭ രൂപവത്കരിച്ച 70 പേരടങ്ങുന്ന കാർഷികാരോഗ്യസേനയുടെ പ്രഖ്യാപനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നടത്തി. സംസ്ഥാനം മുഴുവൻ തിരുവനന്തപുരം മാതൃകയിൽ കാർഷികാരോഗ്യസേന രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തെരുവിൽ കഴിയുന്നവരെക്കൂടി പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ യാചകർ ഉൾപ്പെെടയുള്ളവർക്ക് നഗരസഭ ക്യാമ്പൊരുക്കിയത്. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറികൾ തങ്ങളെ ഇതുവരെ ഊട്ടിയ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണുകളിലേക്ക് നൽകി. ലോക്ഡൗൺ കഴിഞ്ഞാലും ക്യാമ്പിലുള്ളവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മേയർ അറിയിച്ചു. photo: IMG_0406.JPG IMG_0402.JPG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.