േകന്ദ്ര ഇടപെടലിനും സാധ്യത തിരുവനന്തപുരം: മേയ് 13 മുതൽ കള്ളുഷാപ്പുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കോവിഡ് -19 മായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് വിലയിരുത്തൽ. ബാറുകൾ, മാളുകൾ, തിയറ്ററുകൾ ഉൾപ്പെടെ തുറക്കരുതെന്ന കേന്ദ്ര നിർദേശത്തിൻെറ പരിധിയിൽ വരുന്നതാണ് കള്ളുഷാപ്പെന്നാണ് വിമർശനം. വിഷയത്തിൽ കേന്ദ്ര ഇടപെടലിനും സാധ്യതയേറി. എക്സൈസ് വകുപ്പിൻെറയും അബ്കാരി ആക്ടിൻെറയും പരിധിയിൽ ഉൾപ്പെടുന്നതിനാൽ കള്ളുഷാപ്പുകളെ ബാറുകൾ എന്ന പരിധിയിൽനിന്ന് മാറ്റിനിർത്താനാകില്ലെന്നാണു വാദം. വിഷയം രേഖാമൂലം കേന്ദ്രത്തിൻെറ ശ്രദ്ധയിൽപെടുത്താൻ ബി.ജെ.പി ഉൾപ്പെടെ ശ്രമിക്കുന്നുണ്ട്. കള്ളുഷാപ്പുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ വ്യക്തത ആയിട്ടില്ല. ഭക്ഷണം വിൽക്കാൻ അനുമതി ആയതോടെ പല കള്ളുഷാപ്പുകളും ഫാമിലി റസ്റ്റാറൻറുകളെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. അപ്പോൾ എങ്ങനെ കള്ളുഷാപ്പുകൾ പ്രവർത്തിക്കുമെന്നാണു ചോദ്യം. വിവാദമായതോടെ കള്ള് പാർസലായി വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന വിശദീകരണമാണ് എക്സൈസ് വൃത്തങ്ങൾ നൽകുന്നത്. മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഷാപ്പുകളിൽ തിരക്കേറാനാണ് സാധ്യത. തിരക്ക് കൂടുമെന്ന് ഭയന്നാണ് വിദേശമദ്യശാലകൾ തുറക്കാത്തത്. നേരേത്ത ബാർബർേഷാപ്പുകൾ അടക്കം തുറക്കാൻ കേരളം സ്വന്തം നിലക്ക് തീരുമാനിച്ചെങ്കിലും കേന്ദ്ര ഇടപെടലിനെ തുടർന്ന് പിന്മാറിയിരുന്നു. ഷാപ്പുകളിലൂടെ പാർസൽ വിതരണം മാത്രമെന്ന് ഉദ്ദേശിച്ചാലും സാമൂഹിക അകലം ഉൾപ്പെടെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പറയുന്നു. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.