തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ പൗരന്മാരെ തിരികെയെത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാർഥതയും ജാഗ്രതയും കേരള സര്‍ക്കാറിൻെറയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല. പൊതുഗതാഗതം അനുവദനീയമല്ലാത്തതിനാല്‍ ഇവര്‍ക്ക് സ്വമേധയാ കേരളത്തിലെത്താനും സാധ്യമല്ല. മലയാളികളെ തിരികെയെത്തിക്കുന്നതിന് പ്രത്യേക ട്രെയിനിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്ന കാര്യത്തില്‍ അക്ഷന്തവ്യമായ വീഴ്ചയാണുണ്ടായത്. വഴിപാടെന്നപോലെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രത്യേക ബസ്സര്‍വിസ് നടത്താനുള്ള വിവേചന ബുദ്ധിപോലും മുഖ്യമന്ത്രി കാണിക്കുന്നില്ല. അതിന് കേന്ദ്രത്തിൻെറ അനുമതി ആവശ്യമില്ല. അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ക്ക് വാഹനസൗകര്യം പോലും ഒരുക്കി നല്‍കാത്ത മുഖ്യമന്ത്രിയാണ് ജനങ്ങള്‍ക്ക് സാരോപദേശം നല്‍കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.