PRADEEP 49 VJD വെഞ്ഞാറമൂട്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ടെമ്പോ ഡ്രൈവര്‍ മരിച്ചു. അങ്കമാലി മൈക്കാട് വിരുതിയില്‍ ഹൗസില്‍ ചന്ദ്രൻെറ മകന്‍ പ്രദീപാണ് (49) മരിച്ചത്. കെ.എസ്.ഇ.ബിക്ക് വേണ്ടി ഇലക്ട്രിക് മീറ്റര്‍ ബോക്‌സുകള്‍ നിർമിക്കുന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. കമ്പനിയില്‍നിന്ന് ടെമ്പോയില്‍ സാധനങ്ങളുമായി തിരുവനന്തപുരത്തക്ക് പോകവേ ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെഞ്ഞാറമൂടിന് സമീപം തൈക്കാടുെവച്ച് വാഹനം ഡിവൈഡറിലിടിച്ച് നിന്നു. ഒാടിക്കൂടിയ നാട്ടുകാർ നടത്തിയ പരിശോധനയില്‍ ബോധമറ്റ നിലയില്‍ ഡ്രൈവറെ കണ്ടെത്തി. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.