നവഒലി ജ്യോതിര്‍ദിന ചടങ്ങുകള്‍ നടത്തി

തിരുവനന്തപുരം: ആഘോഷങ്ങള്‍ ഒന്നുമില്ലാതെ ശാന്തിഗിരി ആശ്രമത്തില്‍ ബുധനാഴ്ച നവഒലി ജ്യോതിര്‍ദിന ചടങ്ങുകള്‍ നടന്നു. ഇതാദ്യമായാണ് ഈ ദിനം ആഘോഷമൊന്നുമില്ലാതെ നടത്തുന്നത്. മതബോധത്തിനപ്പുറമാണ് ആത്മീയത. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതാതീത ആത്മീയതയാണ് ശാന്തിഗിരിയലൂടെ ഗുരു പ്രദാനം ചെയ്യുന്നതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമിഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. രാവിലെ ആറിന് ആശ്രമം പ്രസിഡൻറ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വൈകീട്ട് ആശ്രമച്ചടങ്ങുകള്‍ക്കൊപ്പം കുംഭഘോഷയാത്ര നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.