തിരുവനന്തപുരം: കോവിഡ് ഭീതിയെ തുടർന്ന് നഗരസഭ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ പാർപ്പിച്ച യാചകർ ഉൾപ്പെടെയുള്ളവർ സ്‌കൂളിൽ പച്ചക്കറി തോട്ടമൊരുക്കി. ഇൗ പച്ചക്കറികൾ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനങ്ങൾക്കായി മേയർ കെ. ശ്രീകുമാറിനെയും ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനെയും ഏൽപിച്ചു. മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മുൻ മേയർ വി. ശിവൻകുട്ടി എന്നിവർ വിളവെടുപ്പ് നിർവഹിച്ചു. ക്യാമ്പിലുള്ളവർക്ക് സ്ഥിരം വരുമാനവും തൊഴിലും ഉറപ്പാക്കുന്നതിനായി ഇവരെ മാത്രമായി െതരഞ്ഞെടുത്ത് നഗരസഭ രൂപവത്കരിച്ച 70 പേരടങ്ങുന്ന കാർഷികാരോഗ്യസേനയുടെ പ്രഖ്യാപനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.