സംഘ്പരിവാർ പടർത്തുന്നത് വർഗീയ വൈറസ് -പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭ സമരത്തിൽ പങ്കെടുത്തതിൻെറ പേരിൽ ഡൽഹി പൊലീസ് നടത്തുന്ന നടപടികൾ അത്യന്തം ഹീനമെന്നും സംഘ്പരിവാർ വർഗീയ വൈറസ് പടർത്തുകയാണന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എം.പി. സംഘ് പരിവാർ മുസ്ലിംവേട്ടക്കെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ സ്പീക്കർ എം. വിജയകുമാർ, കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ, ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ്, പാളയം ഇമാം മൗലവി വി.പി. സുഹൈബ് എന്നിവർ സംസാരിച്ചു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.