തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് നഗരത്തിലെ കൂട്ടായ്മ. മന്ത്രി വി.എസ്. സുനിൽകുമാർ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ വിത്തുവിതച്ചും തൈകൾ നട്ടും ഉദ്ഘാടനം ചെയ്തു. നഗരസഭ, സ്വസ്തി ഫൗണ്ടേഷൻ, ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫിസേഴ്സ് കേരള, ഐ.എം.എ, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, ബീഹബ്, യുനൈറ്റഡ് ഷിറ്ററിയോ കരാട്ടേ അസോസിയേഷൻ, അഗ്രിക്കൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ, ഗ്രൺ അഗ്രോ വെഞ്ച്വർ, നർമദ ഷോപ്പിങ് കോംപ്ലക്സ് എന്നീ കൂട്ടായ്മകൾ ചേർന്നാണ് കൃഷിയിറക്കുന്നത്. മേയർ ശ്രീകുമാർ, ഡെപ്യൂട്ടി മേയർ, രാഖി രവികുമാർ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.