സ്‌കൂട്ടർ മോഷ്​ടിച്ച കേസിൽ അറസ്​റ്റ്​

കോവളം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ രണ്ടാംപ്രതിയെയും വിഴിഞ്ഞം പൊലീസ് അറസ്റ ്റ് ചെയ്തു. വെണ്ണീയൂർ ഉഴുന്നുവിള കിഴക്കരികത്ത് വീട്ടിൽ ശംഭുവാണ് (32) അറസ്റ്റിലായത്. ഈ കേസിലെ ഒന്നാംപ്രതി വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനിൽ ബിജുവിനെ (27) കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വെങ്ങാനൂർ സ്വദേശി സനൽകുമാറിൻെറ സ്‌കൂട്ടറാണ് പ്രതികൾ മോഷ്ടിച്ചത്. വിഴിഞ്ഞം എസ്.എച്ച്.ഒ എസ്.ബി. പ്രവീണിൻെറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. 1GP3_Shambu ഫോട്ടോ - സ്കൂട്ടർ മോഷണക്കേസിൽ അറസ്റ്റിലായ ശംഭു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.