ലോക്​ഡൗൺ ലംഘനം: അടൂർ പ്രകാശ് എം.പിക്കെതിരെ കേസെടുത്തു

പൊലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയെന്ന് കോൺഗ്രസ്‌ നെടുമങ്ങാട്: ലോക്ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് അടൂർ പ് രകാശ് എം.പിക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. നെടുമങ്ങാട് ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച അഡ്വക്കറ്റ് ക്ലർക്ക് മാർക്കുള്ള ധാന്യകിറ്റ് വിതരണത്തിനെത്തിയ എം.പിക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആരോപിച്ചു. ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടും നെടുമങ്ങാട് ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച അഡ്വക്കറ്റ് ക്ലർക്ക് മാർക്കുള്ള ധാന്യകിറ്റ് വിതരണത്തിനെത്തിയ എം.പിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ എം.എൽ.എയും മന്ത്രിമാരും ലോക്ഡൗൺ ലംഘനം നടത്തിയാൽ കേസെടുക്കാതെ പൊലീസ് പ്രതിപക്ഷ എം.പിമാരുടെയും എം.എൽ.എമാരുടെയും പേരിൽ വ്യാജ കേസെടുക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആനാട് ജയൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.