നെയ്യാറ്റിൻകര: പോത്തൻകോട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന ്നാവശ്യപ്പെട്ട് കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്ക് ഒാഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എം. മുഹിനുദീൻ, ജോസ്ഫ്രാങ്ക്ളിൻ, അഡ്വ. വിനോദ്സെൻ എന്നിവർ പങ്കെടുത്തു. ധർണയിൽ പങ്കെടുത്തവർക്ക് അഭിവാദ്യമർപ്പിക്കാൻ നഗരസഭ ഉപാധ്യക്ഷൻ ഗ്രാമം പ്രവീൺ, ക്ഷീരകർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് നെയ്യാറ്റിൻകര അജിത്, മണലൂർ ഗോപകുമാർ, അഹമദ് ഖാൻ, വഴുതൂർ അനിൽ, റോയ്, ശങ്കർ എന്നിവർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.