റിലേ സത്യഗ്രഹം തുടങ്ങി

പോത്തൻകോട്: പോത്തൻകോട് യു.പി സ്കൂളിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക ്കാത്തതിൽ പ്രതിഷേധിച്ച് പോത്തൻകോട് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് ഡി.സി.സി ഭാരവാഹികൾ . സത്യഗ്രഹം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ അഡ്വ. എം. മുനീർ, കൊയ്ത്തൂർകോണം സുന്ദരൻ, വെമ്പായം അനിൽകുമാർ, വെമ്പായം മനോജ്‌ എന്നിവർ വ്യാഴാഴ്ച സത്യഗ്രഹത്തിൽ പങ്കെടുത്തു. രാവിലെ 11ന് തുടങ്ങിയ സത്യഗ്രഹം ഉച്ചക്ക് ഒന്നിന് സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.