മുസ്​ലിംകൾക്കെതിരായ ആക്രമണത്തെ പ്രതിരോധിക്കുന്നത് ഹിന്ദുസമൂഹം -ജസ്​റ്റിസ് കെമാൽ പാഷ

(ചിത്രം) കൊട്ടാരക്കര: രാജ്യത്തെ മുസ്ലിംകൾക്കെതിരായ ആക്രമണത്തെ പ്രതിരോധിക്കുന്നത് ഹിന്ദുസമൂഹമാണെന്നുള്ളത് ഇ ന്ത്യൻ മതനിരപേക്ഷതയുടെ പ്രതീക്ഷയാണെന്ന് ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. എ.ഐ.എസ്.എഫ് -ബാലവേദി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നടത്തിയ ഭരണഘടന സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയ ഇടത് സർക്കാറിൻെറ ആർജവം ഏറെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഡി.എൽ. അനുരാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജോബിൻ, മണ്ഡലം പ്രസിഡൻറ് എ. ഇന്ദുഗോപൻ എന്നിവർ സംസാരിച്ചു. പൗരത്വ ഭേദഗതി നിയമം; ജനകീയ വേദി പ്രതിഷേധറാലി (ചിത്രം) കുളത്തൂപ്പുഴ: ഇന്ത്യന്‍ ജനതയുടെ ഒരുമയെ തകര്‍ക്കാനും തുരങ്കംെവക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് എന്‍. പീതാംബരകുറുപ്പ് പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയവേദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളെ ഭിന്നിപ്പിച്ച് ഭയപ്പെടുത്തി ചിലതൊക്കെ നേടിയെടുക്കാമെന്ന് ഭരണത്തിലുള്ളവര്‍ വ്യാമോഹിക്കുന്നവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയവര്‍ ഒരു വിഭാഗത്തെ മാത്രം നിയമത്തി‍ൻെറ ആനുകൂല്യത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് വിവേചനമാണെന്ന് വിഷയാവതരണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷെഫീക്ക് പറഞ്ഞു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ജനകീയ വേദി ചെയര്‍മാന്‍ എ. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ആക്ടിവിസ്റ്റും നടനുമായ നൗഷാദ് ബാബു ഏകാംഗ നാടകത്തിലൂടെ പ്രതിഷേധം അറിയിച്ചു. അബ്ദുല്‍ സലിം മൗലവി, ഫാദര്‍ സജിന്‍ ബേബി, സാബു എബ്രഹാം, എസ്.ഇ. സഞ്ജയ്ഖാന്‍, സി. സുഭിലാഷ് കുമാര്‍, ജോര്‍ജ് വര്‍ഗീസ് പുളിന്തിട്ട, സി. ഹരിലാല്‍, ലിജു ആലുവിള, മണിയാര്‍ ബാബു, കെ.ബി. മുരളി, അസ്ലം കൊച്ചുകലുങ്ക്, ആര്‍. കുട്ടന്‍പിള്ള, പി. തങ്കപ്പന്‍കാണി, റോയി ഉമ്മന്‍, ബോബന്‍ ജോര്‍ജ്, കുളത്തൂപ്പുഴ സലീം, ജാഫര്‍ ഹാജി, അഷറഫ് മൗലവി, മുഹമ്മദ് നിഷാദ് റഷാദി, മുഹമ്മദ് ഫൈസല്‍ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി കുളത്തൂപ്പുഴ ടിംബര്‍ ഡിപ്പോയില്‍നിന്ന് ടൗണിലേക്ക് കൂറ്റന്‍ റാലി നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.