തിരുവനന്തപുരം: മെഡിക്കൽ കോളജ് വിദ്യാർഥികൾക്കായി പി.ടി.എ വാങ്ങിയ പുതിയ ബസിൻെറ ഫ്ലാഗ്ഓഫ് മന്ത്രി കെ.കെ. ശൈലജ നിർവ ഹിച്ചു. ചൊവ്വാഴ്ച എസ്.എ.ടിയിൽ നടന്ന കുട്ടികളുടെ പുതിയ അത്യാഹിത വിഭാഗത്തിൻെറ ഉദ്ഘാടന വേളയിലാണ് ബസ് ഫ്ലാഗ്ഓഫ് ചെയ്തത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ, എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, പി.ടി.എ പ്രസിഡൻറ് അഡ്വ. രാജേന്ദ്രൻ, സെക്രട്ടറി ഡോ. ടി.കെ. കുമാരി, ട്രഷറർ ഡോ. ലക്ഷ്മി, വെഹിക്കിൾ ഓഫിസർ രതീഷ് ജി.ബി എന്നിവർ സംസാരിച്ചു. ചിത്രം: IMG-20200115-WA0063.jpg മെഡിക്കൽ കോളജ് വിദ്യാർഥികൾക്കുള്ള ബസ് മന്ത്രി കെ.കെ. ശൈലജ ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.