തിരുവനന്തപുരം: ഇറച്ചിമാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളാന്‍ ഇപ്പോൾ ക്വട്ടേഷന്‍ സംഘങ്ങളെയാണ് പലരും ഉപയോഗിക്കുന ്നതെന്ന് മന്ത്രി എ.സി. മൊയ്തീൻ. മാലിന്യ നിർമാർജനത്തിന് നിരവധി മാതൃകകളുണ്ടെങ്കിലും പലരും എതിര്‍പ്പുകളുമായി വരുന്നത് പ്രതിബന്ധമാകുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ ജനകീയ ഇടപെടല്‍ ആവശ്യമാണ്. നിയമത്തിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല അത്. മാലിന്യ പ്രശ്‌നം കേരളത്തിൻെറ സാമൂഹിക, സാമ്പത്തിക, വികസന പ്രശ്‌നമായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹരിതകേരളം മിഷനും തദ്ദേശ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി നടത്തുന്ന ശുചിത്വസംഗമം പ്രദര്‍ശന വിപണനമേള കനകക്കുന്ന് സൂര്യകാന്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യത വഹിച്ചു. ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നവേകേരളം കോഒാഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്, സര്‍ക്കാറിൻെറ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ മിര്‍മുഹമ്മദ് അലി, ക്ലീന്‍ കേരള കമ്പനി എം.ഡി പി. കേശവന്‍ നായര്‍, ഹരിതകേരളം മിഷന്‍ കള്‍സൾട്ടൻറ് എസ്.യു. സഞ്ജീവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.