കേരള പൊലീസ് നടപ്പാക്കുന്നത് അമിത്​ ഷായുടെ അജണ്ട -വെൽ​െഫയൽ പാർട്ടി

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമ സമരങ്ങള്‍ക്കെതിരായ പൊലീസ് വേട്ടയിലൂടെ കേരളാ പൊലീസ് അമിത് ഷായുടെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിനുമേൽ യാതൊരു നിയന്ത്രണവുമില്ല. പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് തങ്ങൾക്കുള്ളതെന്നും നിയമത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ പൊലീസിൻെറ നിലപാട് സംഘ്പരിവാർ നയത്തിനനുസരിച്ചാണ്. ജനാധിപത്യ പ്രക്ഷോഭത്തെ തകർക്കാൻവേണ്ടി നടക്കുന്ന പൊലീസ് രാജിനെതിരെ ജനം ഐക്യപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.