മംഗലപുരം: പുരയിടത്തിലേക്കുള്ള വഴിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മംഗലപുരത്ത് ചുറ്റുമതിൽ തകർത്തു. മംഗല പുരം കുറക്കോട് പള്ളിവിളാകം ഷംന മൻസിലിൽ സമീനാ ബീവിയുടെ ഉടമസ്ഥതയിലുള്ള വീടിൻെറ ചുറ്റുമതിലാണ് തകർത്തത്. ഇരുടെ ബന്ധുവിൻെറ നേതൃത്വത്തിലായിരുന്നത്രെ ആക്രമണം. തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇത് തടയാൻ ശ്രമിച്ച നിസാമുദ്ദീൻെറ മകൾ ഷംനയെയും (13) മാതാവ് സൗദാ ബീവിയെയും (63) മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇവരുടെ വീടിനുപിന്നിലുള്ള പുരയിടത്തിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടും കേസ് എടുക്കാൻ ആദ്യം തയാറായിെല്ലന്ന് വീട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.