കിളിമാനൂർ: ജനവാസമേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാൻറിനും പാറ ഖനനത്തിനുമെതിരെ ജനകീയപ്രക ്ഷോഭവുമായി ഞാവേലിക്കോണം റെസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ രംഗത്ത്. പ്രതിഷേധങ്ങളുടെ ഒന്നാം ഘട്ടമായി ടാർ പ്ലാൻറിലേക്ക് ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത്, റവന്യൂ, ജിയോളജി വകുപ്പുകളെ നോക്കുകുത്തിയാക്കിയാണ് രാപ്പകൽ വ്യത്യാസമില്ലാതെ പ്രദേശത്ത് മാഫിയ ഭീതി സൃഷ്ടിച്ചിരിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. നൂറുകണക്കിന് ടിപ്പറുകളാണ് നിത്യേന തലങ്ങും വിലങ്ങും പായുന്നതെത്ര. രൂക്ഷമായ പൊടിപടലം മൂലം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇതിനെതിരെ അടിയന്തര നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. ജാഥ പഴയ കുന്നുമ്മൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ യു.എസ് സുജിത്ത് ഉദ്ഘാടനം ചെയ്തു. െറസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് തോപ്പിൽ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് നളിനൻ, ഫത്തഹുദ്ദീൻ, സുനിൽ, ജീനു, റിയാസ്, ഗിരി, ഷൈമജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.