പൗരത്വ പ്രക്ഷോഭം: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വർക്കല: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനതാദൾ എസ് കരവാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുശ്ശേരി മുക്ക ിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻെറ അഖണ്ഡതയും അസ്തിത്വവും തകർക്കാൻ സംഘ്പരിവാർ ശക്തികൾ ശ്രമിക്കുമ്പോൾ ജാധിപത്യ മതേതര സംഘടനകളും ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് സജീർ രാജകുമാരി അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. ഫിറോസ് ലാൽ, പാലോട് സന്തോഷ്, കെ.എസ്. ബാബു, കൊളിയൂർ സുരേഷ്, ടി.പി. പ്രേമൻ, ആർ.എസ്. പ്രഭാത്, പനയ്ക്കോട് മോഹനൻ, എം. റസൂലുദ്ദീൻ, ശ്രീജിത്ത് വി.കെ, റഫിൻ എന്നിവർ സംസാരിച്ചു. നസീം പാവല്ല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.