ഏകതാ യാത്രയുടെ ഉദ്ഘാടനം

തൊളിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർ.എസ്.എസ് നേതാക്കൾക്കു പങ്കില്ലെന്നും ഭരണഘടന ഉണ്ടാക്കാൻ നേതൃത്വം നൽകിയ കോൺഗ്രസ് ഉള്ളിടത്തോളം അത് തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ തൊളിക്കോട് നിന്നും വിതുര ചന്തമുക്ക് ജങ്ഷൻ വരെ നടത്തിയ ഭാരത് ഏകതാ യാത്രയുടെ സമാപന സമ്മേളനം ചന്തമുക്ക് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന യാത്രയുടെ ഉദ്ഘാടനം തൊളിക്കോട് ജങ്ഷനിൽ ജാഥ ക്യാപ്റ്റൻ മലയടി പുഷ്പാംഗദന് പതാക കൈമാറി കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് അഡ്വ. ഉവൈസ് ഖാൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ മലയടി പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ, ഡി.സി.സി ഭാരവാഹികളായ പി.എസ്. പ്രശാന്ത്, സി.എസ്. വിദ്യാസാഗർ, എൻ. ജയമോഹനൻ, തോട്ടുമുക്ക് അൻസർ, ബി.ആർ.എം. ഷഫീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.