തിരുവനന്തപുരം: പട്ടികജാതിവകുപ്പിലെ ആഭ്യന്തര അന്വേഷണസംവിധാനം നിഷ്ക്രിയമെന്ന് ആക്ഷേപം. പദ്ധതി നടത്തിപ്പ് അന് വേഷിക്കുന്നതിന് ആഭ്യന്തര ഓഡിറ്റ് വിഭാഗവും വിജിലൻസ് വിഭാവും നിലവിലുെണ്ടങ്കിലും ഓഡിറ്റ് വിഭാഗം ജില്ല ഓഫിസുകളിൽ പരിശോധന നടത്തി ചടങ്ങ് തീർക്കുകയാണ്. പലയിടത്തും തട്ടിപ്പ് നടന്നിട്ട് ഇവർക്ക് കണ്ടെത്താനാവുന്നില്ല. അഴിമതി നടന്നതായി വിജിലൻസിന് പരാതി ലഭിച്ചാലും അന്വേഷിക്കാറില്ല. അഴിമതിയുടെ കൂത്തരങ്ങായി പട്ടികജാതി വകുപ്പ് മാറിയെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ തെളിയിക്കുന്നത്. നഗരസഭകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കീഴിലുള്ള എസ്.സി/എസ്.ടി െഡവലപ്മൻെറ് ഓഫിസുകൾ വഴി ഭൂരഹിതരായ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഭൂമി വാങ്ങുന്നതിനു നൽകുന്ന ധനസഹായത്തിലും സ്വന്തമായി ഭൂമിയുള്ള പട്ടികജാതിക്കാർക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന ധനസഹായത്തിലും സ്വന്തമായി വീടുള്ളവർക്ക് പഠനമുറി നിർമിക്കുന്നതിന് നൽകിവരുന്ന ധനസഹായത്തിലും വ്യാപക അഴിമതി നടെന്നന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ അഴിമതികൾ മൂടിവെച്ച് അവരെ സംരക്ഷിക്കുന്നതിനാണ് നിലവിലുള്ള ആഭ്യന്തര വിജിലൻസ് സംഘം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. വകുപ്പ് ഡയറക്ടർ ജില്ല പട്ടികജാതി ഓഫിസർമാരുമായി നടത്തുന്ന അവലോകനയോഗങ്ങളിൽ പരാതികൾ ചൂണ്ടിക്കാട്ടിയെങ്കിലും അന്വേഷണം കടലാസിൽ ഒതുങ്ങി. മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെൽ വഴി നിരവധി പരാതികളാണ് പട്ടികജാതി ഡയറക്ടറേറ്റിൽ ലഭിച്ചത്. ഒന്നിലും സമയബന്ധിതമായി തുടർനടപടി സ്വീകരിക്കുന്നില്ല. ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതി സംബന്ധിച്ച് ധാരാളം പരാതികളാണ് ലഭിച്ചത്. ഉദ്യോഗസ്ഥരും പ്രമോട്ടർമാരും നേരിട്ട് ഇടപെട്ട് ഭൂമി കണ്ടെത്തി നൽകണമെന്ന് ഡയറക്ടർ നിർദേശം നൽകിയിട്ടും ഫലമുണ്ടായില്ല. പട്ടികജാതിയിലെ ദുർബലവിഭാഗക്കാരുടെ പുനരധിവാസ പദ്ധതിയിൽ അവസാനം നടന്ന അവലോകനയോഗത്തിലും 43 ശതമാനം മാത്രമേ ചെലവഴിച്ചുള്ളൂ എന്നാണ് കണ്ടെത്തിയത്. വകുപ്പിൻെറ പ്രവർത്തനങ്ങൾ എല്ലാ മാസവും റിവ്യൂ ചെയ്യുന്നുവെന്ന മന്ത്രി എ.കെ. ബാലൻെറ അവകാശവാദത്തിനും കനത്ത തിരിച്ചടിയാണ് വിജിലൻസ് കണ്ടെത്തൽ. ആർ. സുനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.