തിരുവനന്തപുരം: പൊന്നാനി താലൂക്കിൽ നിലം നികത്തിയതായ പരാതിയിൽ തീർപ്പുകൽപിക്കാൻ മലപ്പുറം കലക്ടറെ ചുമതലപ്പെടു ത്തി റവന്യൂ വകുപ്പിൻെറ ഉത്തരവ്. പൊന്നാനി ആലങ്കോട് വില്ലേജിൽ 37 സൻെറ് നഞ്ചഭൂമി (റീസർവേ 49/1 ബി-2എ) അനധികൃതമായി മണ്ണിട്ട് നികത്തിയതായി പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ സ്ഥലം അനധികൃതമായി തരം മാറ്റിയതായി പൊന്നാനി തഹസിൽദാർ റിപ്പോർട്ട് ചെയ്തു. അതിൻെറ അടിസ്ഥാനത്തിൽ സ്ഥലം ഉടമകളെ ഹിയറിങ്ങിന് വിളിച്ചതിനുശേഷം നെൽവയൽ തണ്ണീർത്തട നിയമലംഘനം കണ്ടെത്തിയതിനാൽ ഭൂമി പൂർവസ്ഥിതിയിലാക്കാൻ 2012 മാർച്ച് 23ന് കലക്ടർ ഉത്തരവിട്ടു. ഉത്തരവിനെതിരെ സ്ഥലം ഉടമകളായ സുജീഷ്, മരക്കാർ എന്നിവർ കാർഷികോൽപാദക കമീഷണർക്ക് 2013 ജനുവരി ഒന്നിന് റിവിഷൻ ഹരജി നൽകി. അവിടെയും സ്ഥലം ഡാറ്റാ ബാങ്കിൽ നിലം ആണെന്ന് കണ്ടെത്തി ഹരജി തള്ളി. പ്രാദേശികതല നിരീക്ഷണ കമ്മിറ്റിക്ക് മുന്നിൽ സ്ഥലം നെൽവയലിൻെറ നിർവചനത്തിൽ ഉൾപ്പെടില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നും ഉടമകൾ വാദിച്ചു. റവന്യൂ വകുപ്പ് ഇക്കാര്യം പരിശോധിച്ചു. അതിനനുസരിച്ച് 2008ലെ നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽവരുന്നതിന് മുമ്പ് നികത്തിയതാണോയെന്ന് ഉപഗ്രഹ ചിത്രമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും ബന്ധപ്പെട്ട നിയമത്തിൻെറയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധന നടത്തണമെന്ന് കലക്ടർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.