സർക്കാർ നിലപാട്​ മാറ്റിയത്​ വോട്ടുബാങ്കിൽ കണ്ണുവെച്ച് - പ്രയാർ

കൊല്ലം: നിരീശ്വരവാദത്തിലൂന്നിയ തത്ത്വസംഹിത പിന്തുടരുന്ന ഇടതുസർക്കാർ ആചാരാനുഷ്ഠാനസംരക്ഷകരായി മാറുന്നത് വോ ട്ടുബാങ്കിൽ കണ്ണുവെച്ചാണെന്ന് ശബരിമല ധർമസംരക്ഷണസമിതി കൺവീനർ പ്രയാർ ഗോപാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശബരിമലയുടെ ആചാരം സംരക്ഷിച്ചും ഹൈന്ദവവിശ്വാസതാൽപര്യം മാനിച്ചും സുപ്രീംകോടതിയിൽ നയം വ്യക്തമാക്കുമെന്ന് ഇടതുസർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇപ്പോൾ എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു. 2016ൽ ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തെ അനുകൂലിക്കാൻ സർക്കാർ നിർബന്ധിതമായത് ഭക്തജനസമൂഹത്തിൻെറ വിജയമാണ്. ഇൗശ്വരവിശ്വാസം ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച് പരാജിതരായ മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും പരസ്യമായി മാപ്പുപറഞ്ഞാലും കഴിഞ്ഞ മണ്ഡലകാലത്തെ സംഭവങ്ങൾ ഭക്തർ മറക്കില്ല. ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിനാൽ സ്ഥാനം നഷ്ടപ്പെട്ടതിൻെറ പേരിൽ നിലപാട് തിരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.