ആറ്റിങ്ങല്‍: അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പത്തോളം സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളെ കൺസഷൻെറ പേരിൽ ബസിൽനിന്ന് നടുറേ ാഡിൽ ഇറക്കിവിട്ടതായി പരാതി. ആറ്റിങ്ങല്‍ അയിലം റൂട്ടിലോടുന്ന തിരുവാതിര ബസ് ജീവനക്കാരില്‍ നിന്നാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് അപമാനം നേരിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശീലനത്തിനായി അവധിദിവസങ്ങളിലും യൂനിഫോം ധരിച്ച് യാത്ര ചെയ്യുന്ന കാഡറ്റുകള്‍ക്ക് സ്വകാര്യ ബസിലും കെ.എസ്.ആര്‍.ടി.സി ബസിലും സൗജന്യയാത്ര അനുവദിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ ഉത്തരവ് നിലനില്‍ക്കവേയാണ് ഇൗ ദുരവസ്ഥ. കമീഷണറുടെ ഉത്തരവിനെ സംബന്ധിച്ച് കുട്ടികൾ പറഞ്ഞെങ്കിലും ജീവനക്കാർ അത് കേൾക്കാൻ തയാറായില്ലെന്ന് ആരോപണമുണ്ട്. കിടുത്തട്ട് മുക്കില്‍നിന്ന് ഉച്ചക്ക് രണ്ടോടെയാണ് കുട്ടികൾ ബസില്‍ കയറിയത്. ശനിയാഴ്ച ദിവസമായതിനാല്‍ മുഴുവൻ ടിക്കറ്റ് എടുക്കണം എന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാൽ, അത് നല്‍കാന്‍ കുട്ടികള്‍ക്ക് കഴിയാതെ വന്നതോടെ കൈപ്പറ്റിമുക്കിന് സമീപം നടുറോഡില്‍ ഇറക്കിവിടുകയായിരുന്നു. മുമ്പ് ഈ റൂട്ടില്‍ സമാനമായ സംഭവം ഉണ്ടാകുകയും കുട്ടികളുടെ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ബസ് ജീവനക്കാര്‍ക്ക് വ്യക്തമായ നിർദേശം നല്‍കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.