സൂർ: വർക്കല സ്വദേശി മസ്കത്തിൽ കുഴഞ്ഞുവീണു മരിച്ചു. വർക്കല മാന്ത്ര സ്വദേശി പരേതനായ പനമുട്ടം ശിഹാബുദ്ദീൻെറ മക ൻ ഷാനാണ് (32) മരിച്ചത്. ആൽഹരീബ് ബിൽഡിങ് മെറ്റീരിയൽസിൽ സെയിൽസ്മാനായി ജോലിചെയ്തിരുന്ന ഷാൻ സെയിൽസ്മാൻമാർക്കായി പെയിൻറ് കമ്പനി ഒരുക്കിയ റിവാർഡ് ഫങ്ഷനിൽ കലാപരിപാടികൾ അവതരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കളും കമ്പനി അധികൃതരും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറച്ചു വർഷങ്ങളായി പ്രമേഹരോഗ ചികിത്സയിലായിരുന്നു. 10 വർഷത്തോളമായി ആൽ ഹരീബിൽ ജോലി ചെയ്യുന്നു. വാഹിദ ഉമ്മയും നെസന ഭാര്യയുമാണ്. ഏക മകൻ റിസ്‌വാൻ (മൂന്ന് വയസ്സ്). omandeathshan...............ഷാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.