തിരുവനന്തപുരം: റഷ്യൻ സാംസ്കാരികകേന്ദ്രം ഹോട്ടൽ ഉദയ സമുദ്രയുമായി സഹകരിച്ച് റഷ്യൻ നാടോടി സംഗീത ഭക്ഷ്യമേള സം ഘടിപ്പിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോവളം ഉദയ സമുദ്രയിൽ റഷ്യയിൽനിന്നുള്ള സംഘം സംഗീത വിരുന്നൊരുക്കും. അതോടൊപ്പം റഷ്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും. അലീന ഖർഘോവ, അന്ന റൊമനോവ എന്നിവർ റഷ്യൻ നാടോടി ഗാനങ്ങൾ ആലപിക്കും. റഷ്യൻ സൂപ്, സലാഡ്, ഗളുപ്സി തുടങ്ങിയ വിഭവങ്ങൾ ഭക്ഷ്യമേളയുടെ ഭാഗമായി ആസ്വദിക്കാം. കുണ്ടറ വിളംബരം ആചരിച്ചു തിരുവനന്തപുരം: കുണ്ടറ വിളംബരത്തിൻെറ 211ാം വാർഷികം ഹെറിേട്ടജ് ഫോറം ആചരിച്ചു. പൂർണ ഹോട്ടലിൽ നടന്ന പരിപാടിയിൽ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻനായർ, പ്രഫ. ടി.പി. ശങ്കരൻകുട്ടിനായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.