തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളിൽ വീഴാതെ ശ്രദ്ധപുലർത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ നഗരവാസികളെ ഓർമിപ്പിച്ചു. ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ എ.ആർ ക്യാമ്പിൽ നടത്തിയ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിലെ റസിഡൻസ് അസോസിയേഷനുകളും വ്യാപാരി വ്യവസായികളുമായി സഹകരിച്ച് കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ നടപടിയെടുക്കും. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ റസിഡൻസ് അസോസിയേഷനുകൾ അംഗങ്ങളെ ബോധവത്കരിക്കണമെന്നും സിറ്റി പൊലീസ് കമീഷണർ നിർദേശിച്ചു. റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഉന്നയിച്ച പരാതികൾക്കും നിർദേശങ്ങൾക്കും കമീഷണർ മറുപടി നൽകി. ചിത്രം mail Police കാപ്ഷൻ എ.ആർ ക്യാമ്പിൽ നടത്തിയ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ ജനമൈത്രി ബീറ്റ് ഒാഫിസർമാർക്കായി തയാറാക്കിയ പുസ്തകത്തിൻെറ പ്രകാശനകർമം സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായയും ഡി.സി.പി ആർ. കറുപ്പസ്വാമിയും ചേർന്ന് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.