സർവിസിൽനിന്ന്​ വിട്ടുനിൽക്കൽ; 430 ഡോക്ടര്‍മാരെ പിരിച്ചുവിടുന്നു

തിരുവനന്തപുരം: അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിനു കീഴിലെ 430 ഡോക്ടര്‍മാരുള്‍പ്പ െടെ 480 ജീവനക്കാരെ സര്‍വിസില്‍നിന്ന് നീക്കംചെയ്യുന്നു. ഒരു വര്‍ഷത്തിനിടെ രണ്ടുതവണ അവസരം നല്‍കിയിട്ടും സര്‍വിസില്‍ പ്രവേശിക്കാത്തവരെയാണ് നീക്കം ചെയ്യുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തേ പുറത്താക്കിരുന്നു. സര്‍വിസില്‍നിന്ന് വിട്ടുനില്‍ക്കുന്ന, പ്രബേഷന്‍ പൂര്‍ത്തിയാക്കിയ 53ഉം പ്രൊബേഷനര്‍മാരായ 377ഉം ഡോക്ടർമാരെയാണ് നടപടിക്രമങ്ങള്‍ പാലിച്ച് ഇപ്പോൾ പിരിച്ചുവിടുന്നത്. നീണ്ട നാളായി സര്‍വിസില്‍നിന്ന് വിട്ടുനില്‍ക്കുന്നത് വകുപ്പിൻെറ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്കര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നതായി മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. പലരും സർവിസിലുണ്ടായിരിക്കെ, വിദേശ രാജ്യങ്ങളിൽ ജോലി നോക്കുന്നുണ്ടെന്നാണ് വിവരം. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷമായിരിക്കെ, കണക്കിലും രേഖയിലും ഇവരെല്ലാം സർവിസിലുണ്ടാകും. നേരത്തേ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണം മേഖലകളില്‍ സേവനം അനിവാര്യമായിരിക്കെയാണ് ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിൻെറ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. പിരിച്ചുവിടപ്പെടുന്നവർ ....................................... ഡോക്ടർമാർ -430 സ്റ്റാഫ് നഴ്‌സുമാര്‍ -20 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ -6 ഫാര്‍മസിസ്റ്റുകള്‍ -4 ഡൻെറല്‍ ഹൈനീജിസ്റ്റുമാർ -3 റേഡിയോഗ്രാഫര്‍മാര്‍ -3 റെക്കോഡ് ലൈബ്രേറിയന്‍മാര്‍ -3 ക്ലര്‍ക്കുമാര്‍ -3 ലാബ് ടെക്‌നീഷ്യന്‍മാര്‍ -2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് -2 ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ് -2 ഫൈലേറിയ ഇന്‍സ്‌പെക്ടര്‍ -1 നഴ്‌സിങ് അസിസ്റ്റൻറ് -1 പി.എച്ച്.എന്‍ ട്യൂട്ടര്‍മാര്‍ -1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.