എസ്.സി-എസ്.ടി െഡവലപ്മൻെറ് ഓഫിസുകളിൽ വിജിലൻസ് മിന്നൽപരിശോധന; ക്രമക്കേടുകൾ കണ്ടെത്തി തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കീഴിലുള്ള എസ്.സി/എസ്.ടി െഡവലപ്മൻെറ് ഓഫിസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിന് നൽകുന്ന ധനസഹായത്തിൽ വൻ ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തി. 'ഒാപറേഷൻ റൈറ്റ്സ്' എന്ന പേരിലായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്തിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിയും തുടർന്നു. വിജിലൻസ് ഡയറക്ടറുടെ നിർദേശാനുസരണം െഎ.ജി എച്ച്. വെങ്കിടേഷ്, ഇൻറലിജൻസ് പൊലീസ് സൂപ്രണ്ടിൻെറ ചുമതല വഹിക്കുന്ന ഇ.എസ്. ബിജുമോൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം തിരുവനന്തപുരം: പട്ടികജാതി-വർഗ വികസന ഒാഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അർഹരായ പലെരയും ഒഴിവാക്കിയാണ് പദ്ധതികൾ പലതും നടപ്പാക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ മുൻഗണനാക്രമം പാലിക്കാതെ ധനസഹായം നൽകിയതായും മുൻഗണനാ ലിസ്റ്റിൽ ഇല്ലാത്തവരെ പുതുതായി എഴുതിച്ചേർത്ത് ധനസഹായം അനുവദിച്ചതായും കണ്ടെത്തി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഒാഫിസിൽ ക്രമവിരുദ്ധമായി പഠനമുറികൾക്ക് ധനസഹായം അനുവദിച്ചതായും നേമത്ത് ധനസഹായം അനുവദിക്കാൻ ഗുണഭോക്താക്കളുടെ മുൻഗണനാക്രമം പാലിച്ചില്ലെന്നും കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട േബ്ലാക്ക് പഞ്ചായത്തിന് കീഴിലെ ഓഫിസിൽ കുടുംബപരമായി വസ്തുവുണ്ടെന്ന് വില്ലേജ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയവർക്കും 2010-11 വർഷം ഇന്ദിരാ ആവാസ് യോജന പ്രകാരം ധനസഹായം ലഭിച്ചവർക്കും വീണ്ടും ഭൂമി വാങ്ങാൻ ധനസഹായം അനുവദിച്ചു. കൊല്ലം കോർപറേഷനിൽ പഠനമുറി നിർമാണത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ അപേക്ഷ വാങ്ങി ധനസഹായം നൽകി. 2003ൽ മുനിസിപ്പാലിറ്റിയിൽനിന്ന് സഹായം കൈപ്പറ്റി വീട് പണിതവർ 2017-18 വർഷത്തിലും വീട് നിർമാണത്തിന് തുക കൈപ്പറ്റിയതായി പത്തനംതിട്ട പറക്കോട് ബ്ലോക്ക് ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ചിലർ തുക കൈപ്പറ്റിയ ശേഷം വീട് നിർമിക്കാതെ മറ്റ് ആവശ്യങ്ങൾക്ക് പണം വിനിയോഗിച്ചു. ആലപ്പുഴ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഗുണഭോക്താക്കൾക്ക് നൽകിയ ഭൂമി വാങ്ങിയത് ഒരേ ഭൂവുടമകളിൽനിന്നാണെന്ന് കണ്ടെത്തി. സഹായധനം ലഭിച്ചവരിൽ പലരും വർഷങ്ങൾ കഴിഞ്ഞിട്ടും വീടുപണി ആരംഭിച്ചിട്ടില്ല. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ 2018-19ൽ മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹരായ 17 പേർക്ക് ധനസഹായം നൽകി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ 2017-18 ഗുണഭോക്താക്കളിൽ ചിലരുടെ രേഖകൾ പരിശോധിക്കാതെയും വില്ലേജ് ഒാഫിസറുടെ ശരിയായ സാക്ഷ്യപത്രമില്ലാതെയും സഹായം അനുവദിച്ചു. കോഴിക്കോട് പേരാമ്പ്രയിലെയും മലപ്പുറത്തെയും പട്ടികജാതി വികസന ഓഫിസുകളിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് വീണ്ടും ഭൂമി വാങ്ങാൻ ധനസഹായം നൽകി. കോട്ടയം ഈരാറ്റുപേട്ട ളാലം ഓഫിസിൽ പഞ്ചായത്ത് നൽകിയ ഗുണഭോക്താക്കളുടെ മുൻഗണനാപട്ടിക മറികടന്ന് ധനസഹായം അനുവദിച്ചതായി വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.