തിരുവനന്തപുരം: കാഴ്ചയില്ലെങ്കിലും ഐ.എ.എസ് നേടി കേരളത്തിൽ സർവിസ് ആരംഭിച്ച സബ് കലക്ടർ പ്രഞ്ജാല്‍ പാട്ടീല്‍ ലഹേന ്‍ സിങ്ങിന് സ്ഥലംമാറ്റം. ഡല്‍ഹി ഉള്‍പ്പെടുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കേഡറിലേക്കാണ് മാറ്റം. അംഗവൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണനയിലാണ് കേഡര്‍ മാറ്റം ലഭിച്ചത്. 2019 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റത്. കേരളത്തില്‍ സര്‍വിസ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്നും ജില്ല കലക്ടറും മറ്റ് ജീവനക്കാരും കാണിച്ച സഹകരണത്തിന് നന്ദി അറിയിക്കുന്നതായും പ്രഞ്ജാല്‍ പാട്ടീല്‍ പറഞ്ഞു. കലക്ടറേറ്റ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.