ഇതര സംസ്​ഥാന ഡ്രൈവിങ്​ ലൈസൻസ്​: എൻ.ഒ.സി ചോദിക്കരുത്​, വട്ടംകറക്കരുത്​

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്നെടുത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കാനോ തിരുത്താനോ എത്തുന്നവരെ വട്ടം കറക് കുന്ന ഉദ്യോഗസ്ഥരെ വിലക്കി ഗതാഗത കമീഷണറേറ്റിൻെറ കർശന നിർദേശങ്ങൾ. പുതുക്കാനെത്തുന്നവരോട് ബന്ധപ്പെട്ട സംസ്ഥാനത്തുനിന്ന് എൻ.ഒ.സി ഹാജരാക്കാൻ ആവശ്യപ്പെടുന്ന രീതി പൂർണമായും അവസാനിപ്പിക്കണം. ഇത്തരം ലൈസൻസ് പുതുക്കാനും വിലാസം തിരുത്താനും എത്തുന്നവരെ ടെസ്റ്റിൽ പെങ്കടുപ്പിക്കുന്നത് വ്യാപകമാണ്. ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവിെല്ലന്നും അവസാനിപ്പിക്കണമെന്നും സർക്കുലർ അടിവരയിടുന്നു. േജാലി ആവശ്യാർഥവും മറ്റും ഇതര സംസ്ഥാനങ്ങളിൽ കഴിയുന്നവരാണ് സൗകര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽനിന്ന് ലൈസൻസെടുക്കുക. മടങ്ങിയെത്തിയ ശേഷം കേരളത്തിലെ ആർ.ടി.ഒ ഒാഫിസുകളിൽ ലൈസൻസ് സംബന്ധമായ ആവശ്യങ്ങൾക്കെത്തിയാൽ കർശന നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നത്. എൻ.ഒ.സിയാണ് ഇതിലൊന്ന്. കേന്ദ്രീകൃത ഒാൺലൈൻ സംവിധാനമായ സാരഥി ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും നടപ്പായിട്ടുണ്ട്. ആരുടെ ലൈസൻസ് വിവരവും ഒറ്റ ക്ലിക്കിൽ സെക്കൻഡുകൾക്കുള്ളിൽ ലഭ്യമാണെന്നിരിക്കെയാണ് എൻ.ഒ.സിയുടെ പേരിൽ വട്ടം കറക്കുന്നത്. സാരഥി നടപ്പാക്കാത്ത ഒറ്റപ്പെട്ട ചില സംസ്ഥാനങ്ങളിലാകെട്ട, ലൈസൻസ് വിവരങ്ങൾ അവരുടെ വെബ്സൈറ്റിലും നാഷനൽ രജിസ്റ്ററിലുമുണ്ട്. കേരളത്തിലെ ഒാഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ ഇൗ മാർഗങ്ങൾ ആശ്രയിച്ച് ലൈസൻസ് വിവരങ്ങളുെട ആധികാരികത ഉറപ്പവരുത്തണമെന്നും എൻ.ഒ.സി ആവശ്യപ്പെടരുതെന്നും സർക്കുലർ പറയുന്നു. മാത്രമല്ല, വിലാസം തിരുത്തുന്നതിന് സാരഥി പോർട്ടലിൽ തന്നെ സൗകര്യവുമുണ്ട്. ഒാൺൈലനായുള്ള പരിശോധനയിൽ ലൈസൻസിൻെറ ആധികാരികതയെ കുറിച്ച് സംശയം തോന്നിയാൽ ഉടമയോട് എൻ.ഒ.സി ഹാജരാക്കാൻ ആവശ്യപ്പെടരുത്. ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റിയോട് കത്ത് വഴിയോ ഇ-മെയിൽ വഴിയോ ആർ.ടി.ഒ ഒാഫിസ് നേരിട്ട് വിവരങ്ങളാരായണം. കാലതാമസത്തിനും പരാതികൾക്കും ഇടവരുത്താതെ നടപടി പൂർത്തിയാക്കണമെന്നും സർക്കുലറിൽ പറയുന്നു. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.