തിരുവനന്തപുരം: തിരുവല്ലം വില്ലേജിൽ പാട്ടത്തിന് നൽകിയ 17 ഏക്കറോളം ഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവ്. ഇതോടെ ഭൂമി റവ ന്യൂ വകുപ്പിൽ നിക്ഷിപ്തമായി. റവന്യൂ രേഖകളിൽ പുറമ്പോക്ക് ഇനത്തിൽപ്പെട്ട ഭൂമിയാണിത്. ഹാർബർ എൻജിനീയറിങ് റിങ് വകുപ്പിൻെറ കൈവശമുണ്ടായിരുന്ന 17 ഏക്കർ സ്ഥലത്തിൽ 6.95 ഏക്കർ ലാറി ബേക്കർ ഇൻറർനാഷനൽ സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് കാമ്പസ് നിർമിക്കുന്നതിന് ഭവനനിർമാണ വകുപ്പിന് പാട്ടത്തിന് നൽകി. അതോടൊപ്പം ഫിഷറീസ് യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതിന് 10 ഏക്കർ സ്ഥലം ഫിഷറീസ് വകുപ്പിനും നൽകി. 50 സൻെറ് സ്ഥലം വാഴമുട്ടം ഗവൺമൻെറ് ഹൈസ്കൂളിൻെറ ഉപയോഗത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പിനും കൈമാറി. ഇങ്ങനെ കൈമാറിയ 16.95 ഏക്കർ ഭൂമി ഇതുവരെയും ഉപയോഗിച്ചിട്ടില്ല. കുഫോസിന് പഠനകേന്ദ്രം കൊല്ലം ജില്ലയിലാണ് തുടങ്ങാൻ തീരുമാനിച്ചത്. ഭവനനിർമാണ വകുപ്പ് ഈ ഭൂമിയിൽ നിർമാണം തുടങ്ങിയില്ല. അതിനാലാണ് ഈ രണ്ടു വകുപ്പുകൾക്കും നൽകിയ ഭൂമി തിരിച്ചെടുത്ത് റനവ്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.