മോദിയുടെ അജണ്ട ഇന്ത്യയെ ഭ്രാന്താലയമാക്കും -സുധീരന്‍

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ അജണ്ട ഇന്ത്യയെ വര്‍ഗീയ ഭ്രാന്താലയമാക്കുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് വി .എം. സുധീരൻ. ഭരണ പരാജയം മറയ്ക്കാനാണ് ഇത്തരം കൊള്ളരുതായ്മകള്‍ ചെയ്യുന്നത്. എം.എം. ഹസൻ രാജ്ഭവനു മുന്നിൽ നടത്തിയ ഉപവാസ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ രാജ്യം ദാരിദ്ര്യത്തിൻെറ കാര്യത്തില്‍ മുന്നിലും വികസന കാര്യത്തില്‍ പിന്നിലുമാണ്. ജനാധിപത്യ സംവിധാനം ദുര്‍ബലപ്പെടുന്നു. മാധ്യമസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. ലോക ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 32 ല്‍നിന്ന് 44 ലേക്ക് കൂപ്പുകുത്തി. നിലവിലെ സാഹചര്യത്തില്‍ അത് ഇനിയും പിന്നാക്കം പോകും. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരേപോലെയാണ്. സി.പി.എം അനുഭാവികളായ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂട്ടായ പോരാട്ടം നടത്തുമ്പോള്‍ അതിന് വിള്ളലുണ്ടാക്കാന്‍ ഇത്തരം നടപടികള്‍ ഇടവരുത്തുമെന്നും സുധീരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.