കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പതിവ്​ രീതി മന്ത്രി ​െഎസക്​ അവസാനിപ്പിക്കണം -കുമ്മനം

തിരുവനന്തപുരം: തൻെറ കെടുകാര്യസ്ഥതയും വീഴ്ചകളും മറയ്ക്കാൻ നിരന്തരം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി ധ നമന്ത്രി തോമസ് ഐസക് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കേരളത്തിൻെറ സാമ്പത്തിക സ്ഥിതിവിവരം വ്യക്തമാക്കുന്ന സമ്പൂർണ വിവരപത്രിക പുറപ്പെടുവിക്കാൻ മന്ത്രി തയാറാകണം. കേന്ദ്രത്തിൽനിന്ന് ഡിസംബറിലെ ജി.എസ്.ടി വിഹിതം മാത്രം കിട്ടാനുള്ളപ്പോഴും പണം നൽകുന്നില്ലെന്ന് ആവർത്തിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. ഡിസംബർ കഴിഞ്ഞിട്ട് 10 ദിവസമേ ആയുള്ളൂ. അനാവശ്യമായി വായ്പയെടുക്കുന്നത് നിയന്ത്രിക്കാനാണ് വായ്പാപരിധി വെട്ടിക്കുറച്ചത്. ഡിസംബറിനുശേഷം ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കാനാണ് നീക്കമെന്ന് പ്രചരിപ്പിക്കുന്നത് നുണയാണെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.