അനുശോചിച്ചു

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ പി.ടി. മോഹനകൃഷ്ണൻെറ നിര്യാണത്തില് ‍ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരുത്തനായ നേതാവായിരുന്നു അദ്ദേഹം. ഏറ്റെടുത്ത പദവികളെല്ലാം ഉത്തരവാദിത്വത്തോടെ നിർവഹിച്ച അദ്ദേഹം മികച്ച സാമാജികനുമായിരുന്നു. പി.ടി. മോഹനകൃഷ്ണൻെറ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പി.ടി. മോഹനകൃഷ്ണൻെറ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി . കറകളഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു മോഹനകൃഷ്ണന്‍. അനുകരണീയ പൊതുപ്രവര്‍ത്തന ശൈലി. മോഹനകൃഷ്ണൻെറ വേര്‍പാട് പാര്‍ട്ടിക്ക് കനത്തനഷ്ടമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.