രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനതാദൾ (യു.ഡി.എഫ് വിഭാഗം) നടത്തിയ രാജ്ഭവൻ മാർച്ച് സംസ്ഥാന അധ്യക്ഷൻ ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വക്താവായി കേരള ഗവർണർ മാറിയെന്നും ഗവർണർ പദവിയുടെ മാന്യത കളങ്കപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻറ് കെ.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ മുളവന രാധാകൃഷ്ണൻ, ഗിരീഷ്, അജയൻ നെല്ലിയിൽ, മേടയിൽ അനിൽകുമാർ, ഷംനാദ്, ജേക്കബ് തോമസ്, ജോമി ചെറിയാൻ, സുഗതൻ മല്ലിങ്കര , സെനിൻ നാസിം, തോമസ് എന്നിവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.