റിവിഷൻ പദ്ധതികൾ നഗരസഭ അംഗീകരിച്ചു

തിരുവനന്തപുരം: 2019-20 വർഷത്തെ . വെള്ളിയാഴ്‌ച മേയർ കെ. ശ്രീകുമാറിൻെറ അധ്യക്ഷതയിൽ ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിലാണ്‌ റിവിഷൻ പദ്ധതികൾ അംഗീകരിച്ചത്‌. റിവിഷൻ പദ്ധതിയിൽ ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും കക്ഷി-രാഷ്‌ട്രീയ ഭേദമേന്യ എല്ലാ വാർഡുകളിലും വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. വാർഡുകളിൽ ഉപയോഗിക്കാതിരുന്ന ടെൻഡർ സേവിങ്‌സായ ഒരുകോടി രൂപ പൊതുപ്രോജക്‌ടുകൾക്കായി വിലയിരുത്തി. സ്‌കൂൾ നവീകരണം, കല്ലടിമുഖം, പൂങ്കുളം എന്നിവിടങ്ങളിൽ ലൈഫ്‌ പദ്ധതി പ്രകാരമുള്ള ഫ്ലാറ്റ്‌ നിർമാണം തുടങ്ങിയ പദ്ധതികളും റിവിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ഈ പദ്ധതികൾ എത്രയും പെെട്ടന്ന്‌ പൂർത്തീകരിക്കുകയാണ്‌ ഭരണസമിതിയുടെ ലക്ഷ്യമെന്നും മേയർ പറഞ്ഞു. പ്രധാന പദ്ധതികൾ കഴക്കൂട്ടം മാർക്കറ്റിൻെറ പൂർത്തീകരണം -75 ലക്ഷം കടകംപള്ളി വാർഡിൽ വനിത സൗഹൃദ കേന്ദ്രം -55 ലക്ഷം ചാക്ക യു.പി സ്‌കൂൾ നിർമാണം രണ്ടാംഘട്ടം -40 ലക്ഷം മെഡിക്കൽ കോളജ്‌ വാർഡിൽ തൊഴിൽ നൈപുണ്യ കേന്ദ്രം -30 ലക്ഷം പൂങ്കുളം വാർഡിൽ ലൈഫ്‌ പദ്ധതിയിൽ ഫ്ലാറ്റ്‌ (എസ്‌.സി.പി) -8.18 കോടി പൂങ്കുളം വാർഡിൽ ലൈഫ്‌ പദ്ധതിയിൽ ഫ്ലാറ്റ്‌ (ജനറൽ) -1.1 കോടി കിഴക്കേകോട്ട ഫുട്‌ഓവർ ബ്രിഡ്‌ജ്‌ -50 ലക്ഷം കല്ലടിമുഖത്ത് നഗരസഭ സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരം ഫ്ലാറ്റ് നിർമാണം (എസ്‌.സി.പി, ജനറൽ) -50 ലക്ഷം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.