ചികിത്സ വിഭാഗങ്ങളിൽ പ്രിൻസിപ്പൽ ഡോ. എം.കെ. അജയകുമാർ സന്ദർശനം നടത്തി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന . മുന്നറിയിപ്പ് കൂടാതെ നടത്തിയ സന്ദർശനത്തിൽ ജീവനക്കാരുടെ കുറവ് സംബന്ധിച്ച് കണക്കെടുപ്പും നടന്നു. ഹാജർ ബുക്ക് പരിശോധിച്ച് ജീവനക്കാർ കൃത്യമായി ഡ്യൂട്ടിക്കെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോ, എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ, നഴ്സിങ് സൂപ്രണ്ട് ഓഫിസ് എന്നീ വിഭാഗങ്ങളിലാണ് വെള്ളിയാഴ്ച പ്രിൻസിപ്പൽ സന്ദർശനം നടത്തിയത്. ഇൻസ്റ്റിറ്റ്യൂഷനൽ വിജിലൻസ് സെൽ അംഗങ്ങളായ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൽ.ആർ. ദേവി, മാസ്റ്റർപ്ലാൻ നോഡൽ ഓഫിസർ കൂടിയായ ഡോ. നിസാറുദീൻ എന്നിവർക്കൊപ്പം എമർജൻസി മെഡിസിൻ നോഡൽ ഓഫിസർ ഡോ. വിശ്വനാഥനും പ്രിൻസിപ്പലിനോടൊപ്പമുണ്ടായിരുന്നു. മറ്റുവിഭാഗങ്ങളിലും വരുംദിവസങ്ങളിൽ സന്ദർശനം തുടരുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.