മേലാറന്നൂര്‍ റെയില്‍വേ മേല്‍പ്പാലം: നഷ്​ടപരിഹാരം അനുവദിക്കണമെന്ന്

തിരുവനന്തപുരം: മേലാറന്നൂര്‍ റെയില്‍വേ മേല്‍പ്പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് താമ സക്കാര്‍ക്കും കച്ചവടസ്ഥാപന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ വിളിച്ചുചേര്‍ത്ത തദ്ദേശവാസികളുടെയും കച്ചവടസ്ഥാപന ഉടമകളുടെയും യോഗത്തിനുശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റെയില്‍വേ മേല്‍പ്പാലം നിർമാണത്തിന് കഴിഞ്ഞ സര്‍ക്കാറിൻെറ കാലത്താണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന് നിർമാണച്ചുമതല നല്‍കിയത്. പദ്ധതി നിര്‍വഹണത്തിന് 25.21 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. റെയില്‍വേ സ്ഥലമേറ്റെടുക്കാന്‍ ഉദ്ദേശിച്ചതുകൊണ്ട് വര്‍ഷങ്ങളായി കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കിയിട്ടില്ല. അതുകൂടി കണക്കിലെടുത്ത് അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.