നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മോഷണശ്രമത്തിനിടെ പിടിയിൽ

തിരുവനന്തപുരം: മോഷണശ്രമത്തിനിടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശി പനങ ്ങാട് രാജേഷ് എന്നുവിളിക്കുന്ന രാജേഷിനെ(40)യാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളൂർ, ഗ്രാമം സുബ്രഹ്മണ്യ ക്ഷേത്രത്തിനുസമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരിൽ വധശ്രമക്കേസ്, മോഷണക്കേസ് എന്നിവ ഉൾപ്പെടെ 15 ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം അയൽവാസിയായ ജാനറ്റിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മെഡിക്കൽ കോളജ് പൊലീസ് ഇയാളെ അന്വേഷിച്ച് വരുകയായിരുന്നു. നാർക്കോട്ടിക് അസിസ്റ്റൻറ് കമീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളജ് സി.ഐ എ. ജയകുമാറിന് നിർദേശപ്രകാരം എസ്.ഐ ആർ.എസ്. ശ്രീകാന്ത്, എ.എസ്.ഐ സാജു, സി.പി.ഒമാരായ രഞ്ജിത്ത്, പ്രതാപൻ, വിനീത് എന്നിവരാണ് ഇയാളെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. Photo: Prathi Rajesh
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.