പണിമുടക്കിൽ നിശ്ചലമായി ഐ.ടി നഗരം

കഴക്കൂട്ടം: ദേശീയ പണിമുടക്കിനെ തുടർന്ന് കഴക്കൂട്ടം, ശ്രീകാര്യം അടങ്ങുന്ന പ്രദേശങ്ങങ്ങളിൽ കടകമ്പോളങ്ങൾ അടഞ്ഞ ുകിടന്നു. നിരത്തിലിറങ്ങിയ ചില വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. എന്നാൽ, ടെക്നോപാർക്ക്, വി.എസ്.എസ്.സി എന്നിവിടങ്ങളിലെ വാഹനങ്ങൾ തടസ്സമില്ലാതെ സർവിസ് നടത്തി. പണിമുടക്കിൻെറ ഭാഗമായി കഴക്കൂട്ടത്ത് സംയുക്ത സമരസമിതി പ്രതിഷേധയോഗവും ധർണയും നടത്തി. ഐ.എൻ.ടി.യു.സി വൈസ് പ്രസിഡൻറ് തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല ജോയൻറ് സെക്രട്ടറി കെ. നിർമല കുമാർ അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, നേതാക്കളായ ബിജു എസ്.എസ്, ലാലു, വി. സാംബശിവൻ, ചന്തവിള മധു, മേടയിൽ വിക്രമൻ, വി. ജയപ്രകാശ്, ബി.എസ്. ഇന്ദ്രൻ, ജെ. ബാബുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു. IMG-20200108-WA0061.jpg (129.1 KB) IMG-20200108-WA0060.jpg ക്യാപ്ഷൻ: പണിമുടക്കിൻെറ ഭാഗമായി കഴക്കൂട്ടത്ത് സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധയോഗവും ധർണയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.