തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് ലൈബ്രറികൾ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.എസ് സിന്ധു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജോളി ജോസഫിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ മനോജ്കുമാർ മുഖ്യാതിഥിയായിരുന്നു. ലൈബ്രറിക്ക് അലമാരകൾ സംഭാവന നൽകിയത് ജി.ജി ചാരിറ്റബിൾ ട്രസ്റ്റാണ്. ഇതിൻെറ താക്കോൽ ദാനവും പുസ്തക കൈമാറ്റവും ട്രസ്റ്റിമാരായ രാജശേഖരൻ, രാജേന്ദ്രൻപിള്ള, പൊന്നപ്പൻ തുടങ്ങിയവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.