തിരുവനന്തപുരം: ബാങ്ക് ലയന -സ്വകാര്യവത്കരണ നയം പിൻവലിക്കുക, കോർപറേറ്റ് വായ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചു. ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ്, ഇന്ത്യൻ നാഷനൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളാണ് പണിമുടക്കിയത്. പൊതുമേഖല, ഗ്രാമീണ-സഹകരണ-സ്വകാര്യ - ബാങ്കുകളിലെ ഇരുപതിനായിരത്തിൽപരം ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.