റോഡായ റോഡെല്ലാം മാലിന്യം: മൂക്കുപൊത്തി ജനം

കല്ലമ്പലം: റോഡായ റോഡെല്ലാം മാലിന്യവും ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും മൂലം ജനം പൊറുതിമുട്ടുന്നു. കല്ലമ്പലം മേഖലയിലെ പഞ്ചായത്തുകളായ നാവായിക്കുളം, കരവാരം, ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളിലെ പല റോഡുകളിലും മാലിന്യംതള്ളൽ വ്യാപകമാണ്. നാവായിക്കുളം പഞ്ചായത്തിൽ നാവായിക്കുളം മുതൽ കടമ്പാട്ടുകോണം വരെയും ദേശീയപാതയുടെ ഓരങ്ങളിൽ അറവുമാലിന്യവും ശുചിമുറിമാലിന്യവും തള്ളിയിട്ടുണ്ട്. കരവാരം പഞ്ചായത്തിലെ പുതുശ്ശേരിമുക്ക്-ചെമ്മരത്തുമുക്ക് റോഡിൽ ഈരാണിക്കോണം ഭാഗം മാലിന്യംതള്ളൽ കേന്ദ്രമാണ്. ഒറ്റൂർ പഞ്ചായത്തിലെ പല പ്രധാന റോഡുകളിലും മാലിന്യം തള്ളുന്നുണ്ട്. മണമ്പൂർ പഞ്ചായത്തിലെ തൊട്ടിക്കല്ലിൽനിന്ന് എം.എൽ.എ റോഡു തിരിയുന്ന അമുന്തിരത്തുകൂടി ചാത്തമ്പറ-മണമ്പൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡു മുഴുവനും കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയിൽ ചാക്കുകളിൽ കെട്ടി നിറച്ച അറവുമാലിന്യം തള്ളുന്നതുമൂലം പ്രദേശമാകെ ദുർഗന്ധപൂരിതമായിരിക്കുകയാണ്. അടുത്തിടെ മണമ്പൂർ എം.എൽ.എ പാലത്തിനു സമീപം ചാക്കുകളിൽ കെട്ടിയ അറവുമാലിന്യം വ്യാപകമായി തള്ളിയത് മേഖലയിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. പഞ്ചായത്തധികൃതരും സാമൂഹിക വിരുദ്ധരുടെ ഇത്തരം ചെയ്തികളിൽ ഗതിമുട്ടിയിരിക്കുകയാണ്. ഉറവിടങ്ങളിൽതന്നെ മാലിന്യസംസ്കരണത്തിന് സൗകര്യമില്ലാത്തവരുടെ ലൈസൻസ് റദ്ദാക്കലുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. രാത്രികാലങ്ങളിൽ പൊലീസിൻെറ പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.