പൗരത്വ പ്രക്ഷോഭം: ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച് സംഘടിപ്പിച്ചു

വർക്കല: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സം ഘടിപ്പിച്ചു. കടുവയിൽപള്ളി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് സി.പി.എം വർക്കല ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. മാർച്ച് കല്ലമ്പലം ജങ്ഷനിൽ സമാപിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ആർ. സൂരജ് അധ്യക്ഷത വഹിച്ചു. കല്ലമ്പലം ജങ്ഷനിൽ നടന്ന സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, സി.പി.എം വർക്കല ഏരിയ കമ്മിറ്റി അംഗങ്ങളായ എ. നഹാസ്, സുധീർ മണമ്പൂർ, എച്ച്. ഹാരിസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ലെനിൻ രാജ് സ്വാഗതവും ബ്ലോക്ക് കമ്മിറ്റി ട്രഷറർ എ.എസ്. ഷാഹിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.